റീച്ച് വേൾഡ് വൈഡ് ചെയർമാനായി റോണക്ക് മാത്യൂ ചുമതലയേൽക്കും!
സമൂഹത്തിൽ കഷ്ടം അനുഭവിക്കുന്ന ജനഹൃദയങ്ങളിൽ സഹായഹസ്തവുമായി പ്രവർത്തിച്ചുവരുന്ന ‘റീച്ച് വേൾഡ് വൈഡ് ‘ എന്ന ജീവകാരുണ്യ സംഘടനയുടെ അമരക്കാരനായി റോണക്ക് മാത്യു ചുമതല ഏൽക്കും.
ജൂൺ 2 ഞായറാഴ്ച കോട്ടയം നാഗമ്പടത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ സംഘടനയുടെ മുൻ അധ്യക്ഷൻ ഡോ. മാത്യു കുരുവിള പുതിയ ചെയർമാനെ ഔപചാരികമായി പ്രഖ്യാപിക്കും.